യുഎഇ പ്രസിഡന്റിന്റെ കാരുണ്യം മലയാളിക്ക് ജയില്‍ മോചനം
അബുദാബി: കഴിഞ്ഞ മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മലപ്പുറം കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി തേക്കിന്‍കാടന്‍ ഷെമീര്‍ ജയില്‍ മോചിതനാവുന്നു.
റമളാനില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച പൊതുമാപ്പിലാണ് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച ഷെമീറിന്റെ ജയില്‍ മോചനത്തിന് വഴിവെച്ചത്.

ഷെമീര്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഡോക്ടറുടെ സമ്മത പത്രമില്ലാതെ സ്വദേശി യുവാവിന് ലഹരി ഇനത്തില്‍പ്പെട്ട നിരോധിത മരുന്ന് നല്‍കുന്നതിനിടയിലാണ് ഷെമീര്‍ പോലീസ് പിടിയിലായത്.












Click it and Unblock the Notifications