കളഞ്ഞ് കിട്ടിയത് ഒന്നരക്കോടി...പക്ഷേ ബഹറൈന്‍ മലയാളികള്‍ക്ക് അഭിമാനമായി ധനീഷ് ജോസഫ്
മനാമ: ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് ഒന്നരക്കോടി രൂപ എന്ന് വച്ചാല്‍ വലിയ തുകയാണ്. അങ്ങനെ ഒരു തുക കിട്ടിയാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിയ്ക്കാമെന്ന് മാത്രമല്ല, ജീവിതം സുരക്ഷിതമാക്കുകയും ചെയ്യാം.
വഴിയരികില്‍ നിന്ന് വലിയൊരു തുക കളഞ്ഞ് കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിയ്ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മനാമയില്‍ ജോലി ചെയ്യുന്ന ധനീഷ് ജോസഫ് എന്ന ചെറുപ്പക്കാരന്‍ അല്‍പം വ്യത്യസ്തനാണ്. കളഞ്ഞ് കിട്ടിയ 80,000 ബഹറൈന്‍ ദിനാര്‍ ആണ് ഇദ്ദേഹം തിരിച്ചേല്‍പിച്ചത്.
ആരും വീണുപോകാവുന്ന പ്രലോഭനം... അതിനെ എളുപ്പത്തില്‍ മറികടന്ന ഈ യുവാവിനെ അഭിനന്ദിക്കാതിരിയ്ക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ?

റസ്റ്റോറന്റില്‍
പ്രഭാത ഭക്ഷണം കഴിയ്ക്കാനായി ഒരു റസ്റ്റോറന്റില്‍ കയറിയാതാണ് അലുവ സ്വദേശിയായ ധനീഷ് ജോസഫ്. അപ്പോഴാണ് ഒരു കവര്‍ വീണുകിട്ടത്.

തുറന്നപ്പോള്‍ ഞെട്ടി
തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പണം. ഒന്നും രണ്ടും അല്ല, 80,000 ബഹറൈന്‍ ദിനാര്‍... ഏതാണ്ട് ഒന്നരക്കോടിയോളം രൂപ.

പണം മാത്രമല്ല
കവറില്‍ പണം മാത്രമല്ല ഉണ്ടായിരുന്നത്. മൂന്ന് പാസ്‌പോര്‍ട്ടുകളും ഉണ്ടായിരുന്നു.

നല്ല മനസ്സ്
ആ പണം എടുക്കാനല്ല ധനീഷ് ആലോചിച്ചത്. ഉടന്‍ തന്നെ ഒരു സുഹൃത്തിനേയും കൂട്ടി ബാബുല്‍ ബഹറൈന്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചു.

കടയില്‍ പറഞ്ഞു
പണം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിയ്ക്കുന്നതിന് മുമ്പായി ഭക്ഷണം കഴിച്ച റസ്റ്റോറന്റ് അധികൃതരെ വിവരം അറിയിച്ചിരുന്നു. പിന്നീട് ഉടമയെത്തി അന്വേഷിച്ചപ്പോള്‍ അവരാണ് വിവരം പറഞ്ഞത്.

അനുമോദനം
എന്തായാലും ധനീഷിനെ അനുമോദിയ്ക്കാന്‍ ഒരുങ്ങുകയാണ് മനാമയിലെ മലയാളി ബിസിനസ് ഫോറം.












Click it and Unblock the Notifications