ആദ്യം ലൈംഗീകമായി പീഡിപ്പിച്ചു; പിന്നെ എല്ലാവര്‍ക്കും കാഴ്ചവെച്ചു, ഖത്തറില്‍ പിടിയിലായത് മലയാളികള്‍
കേരളത്തിലെ നിരവധി യുവതികളെ ചതിയില്‍പ്പെടുത്തി ദോഹയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് ലൈംഗീക പീഡനത്തിന് ഇരയായ യുവതി പറഞ്ഞു
ദോഹ: ഖത്തറില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പിടിയിലായത് മലയാളി സംഘം. ഒരു സ്ത്രീ ഉള്‍പ്പടെ നാല് മലയാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഹയില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തില്‍ തുമാമയിലെ വില്ല കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.
കേരളത്തിലെ നിരവധി യുവതികളെ ചതിയില്‍പ്പെടുത്തി ദോഹയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് ലൈംഗീക പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. ഒരു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ മാക് ട്രാവല്‍സില്‍ നിന്നും വിസ സംഘടിപ്പിച്ചു ദോഹയിലെത്തിയ ദിവസം മുതല്‍ കൊച്ചു കൊച്ചുണ്ണി എന്നറിയപ്പെടുന്ന നജീബുംചില സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിരയ്ക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിമാനത്താവളത്തില്‍
തിരുവനന്തപുരം വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തമ്പാനൂരിലെ ഒരു ട്രാവല്‍സാണ് സ്ത്രീകളെ ദോഹയില്‍ എത്തിക്കുന്നത്.

ചതിക്കപ്പെടുകയായിരുന്നു
നജീബ് കൊച്ചുണ്ണിക്ക് പണം നല്‍കി തന്നെ ബന്ധപ്പെടാനെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരോട് താന്‍ ചതിക്കപ്പെട്ട കാര്യം തുറന്നു പറഞ്ഞെു. പക്ഷെ ആരും ദയ കാണിച്ചില്ലെന്ന് യുവതി പറയുന്നു.

പെണ്‍വാണിഭ സംഘം
കേരളത്തില്‍ നിന്നും കൊണ്ടുപോയ സ്ത്രീകളെ ചതിയില്‍പ്പെടുത്തി ദുബായിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വിറ്റെന്നും യുവതി വെളിപ്പെടുത്തി.

നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായുള്ള ചില ട്രാവല്‍ ഉടമകളുടെ അവിശുദ്ധബന്ധമാണ് കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും യുവതികളെ വിദേശത്തേക്ക് കടത്താന്‍ കഴിയുന്നത്.












Click it and Unblock the Notifications