കെനിയയില്‍ മലയാളിയെ വെടിവച്ച് കൊന്നു
മാന്നാര്‍: ആലപ്പുഴ സ്വദേശിയായ യുവാവ് കെനിയയില്‍ വെടിയേറ്റ് മരിച്ചു. ആലപ്പുഴ മാന്നാര്‍ സ്വദേശിയായ റോയി എബ്രഹാം (45) ആണ് മരിച്ചത്. മാന്നാര്‍ കുട്ടമ്പേരൂര്‍ ഉഴത്തില്‍ പുത്തന്‍വീട്ടില്‍ എബ്രഹാമിന്റ മകനാണ് റോയി. കെനിയയില്‍ ഒരു അമേരിയ്ക്കക്കാരന്റെ ഗോതമ്പ് പാടത്തിലെ മേല്‍ നോട്ടക്കാരനായിരുന്നു.
നാട്ടിലുള്ള ബന്ധുക്കള്‍ക്കാണ് റോയി വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിയ്ക്കുന്നത്. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം പത്തരയോടെ റോയിക്ക് വെടിയേറ്റുവെന്നാണ് വിവരം. ഇന്നാല്‍ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഏഴായിരം ഏക്കര്‍ ഗോതമ്പ് പാടത്തിന്റെ മേല്‍നോട്ടക്കാരനായിരുന്നു റോയി. 12 വര്‍ഷത്തോളമായി ഗോതമ്പ് പാടത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് അവസാനിമായി നൈട്ടിലെത്തിയത്. റോയിയുടെ സഹോദരിയും ഭര്‍ത്താവും കെനിയയിലാണ് താമസം. ഇവര്‍ അപകടം നടന്ന് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കുട്ടമ്പേരൂര്‍ ചക്കാലയില്‍ റീനയാണ് ഭാര്യ. മകള്‍: റിയ (വിദ്യാര്‍ഥിനി). മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.












Click it and Unblock the Notifications