അബുദാബിയില്‍ മലയാളി യുവാവിനെ പാകിസ്താനി കുത്തി കൊന്നു
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രഞ്ജു രാജു (27) ആണ് കുത്തേറ്റ് മരിച്ചത്. രഞജുവിനൊപ്പം താമസിയ്ക്കുന്ന പാകിസ്താനിയാണ് കൊലനടത്തിയതെന്ന് ആരോപണമുണ്ട്.
മുസഫയിലെ താമസസ്ഥലത്താണ് യുവാവ് കുത്തേറ്റ് മരിച്ചത്. ഇയാളെ കുത്തി കൊന്ന 25കാരനായ പാകിസ്താനിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി അറിയുന്നു. ഉറങ്ങിക്കിടന്നപ്പോഴാണ് യുവാവിനെ പാകിസ്താനി കൊന്നത്. തത്സമയം മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കലഞ്ഞൂര്‍ പള്ളി ജങ്ഷനില്‍ പള്ളിക്കിഴക്കേതില്‍ രാജുവിന്റെയും ഓമനയുടേയും മകനാണ് രഞ്ജു. അബുദാബിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. റോബിയാണ് ഭാര്യ. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം, സഞ്ജു സഹോദരനാണ്.












Click it and Unblock the Notifications