റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു
റിയാദ്:റിയാദില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയായ അജീബാണ് മരിച്ചത്. അജീബിനൊപ്പം ജോലി ചെയ്യുന്നയാളുടെ കുത്തേറ്റാണ് മരണം. ഇയാള്‍ സുഡാന്‍ പൗരനാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സൗദി ഉള്‍പ്പെടയുള്ള വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. തൃശ്ശൂര്‍ സ്വദേശിയായ വീട്ടമ്മ സൗദിയില്‍ തൊഴിലുടമയായ അറബിയുടെ പീഡനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭക്ഷണം പോലും നല്‍കാതെ യുവതിയെ അതിക്രൂരമായി മര്‍ദ്ദിയ്ക്കുന്നതായാണ് ആരോപണം. സൗദി ജിദ്ദയില്‍ ആളചകള്‍ക്ക് മുമ്പാണ് മലപ്പുറം സ്വദേശിയായ യുവാവ് തൊഴിലുടമയുടെ മനോവൈകല്യമുള്ള മകന്റെ വെടിയേറ്റ് മരിച്ചത്.
കുവൈത്തിലും മോഷണ ശ്രമത്തിനിടെ രണ്ട് മലയാളികള്‍ വെടിയേറ്റു മരിച്ചു. ഇവിടെ മലയാളികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications