കാറോട്ട മത്സരത്തില്‍ യുഎഇ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാര്‍ത്ഥി സംഘം!!
മിടുക്കന്മാരായ അഞ്ചോളം കുട്ടികളുടെ ഏറെ നാളെത്തെ പരിശ്രമത്തിന് മലേഷ്യയില്‍ നടക്കുന്ന എഫ് വണ്‍ ഇന്‍ സ്‌കൂള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫലം കാണാനൊരുങ്ങുന്നു.
അബുദാബി: മിടുക്കന്മാരായ അഞ്ചോളം കുട്ടികളുടെ ഏറെ നാളെത്തെ പരിശ്രമത്തിന് മലേഷ്യയില്‍ നടക്കുന്ന എഫ് വണ്‍ ഇന്‍ സ്‌കൂള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫലം കാണാനൊരുങ്ങുന്നു. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മാത്യകയില്‍ ചെറു കാറുകളുടെ മത്സര ഓട്ടമാണ് എഫ് വണ്‍ ഇന്‍ സ്‌കൂള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്. വിദ്യാര്‍ത്ഥികള്‍ സ്വയം രൂപ കല്‍പന ചെയ്യുന്ന ചെറുകാറുകളുടെ മത്സരത്തില്‍ 25 രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 55 ടീമുകളാണ് മാറ്റുരക്കുക.

അംഗങ്ങള്‍
ഒരു ടീമില്‍ പരമാവധി ആറു പേരാണ് അംഗങ്ങളായിരിക്കുന്നത്. 50 ഗ്രാമില്‍ കുറയാത്ത ഭാരത്തില്‍ നിര്‍മ്മിക്കുന്ന ചെറുകാറുകളില്‍ കംപ്രസ്ഡ് കാര്‍ബണ്‍ഡയോക്‌സൈഡ് കുറ്റികള്‍ ഘടിപ്പിച്ച് കുറ്റിയില്‍ നിന്നും പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ മര്‍ദ്ദത്തില്‍ കാറിനെ മുന്നോട്ട് കുതിപ്പിക്കലാണ് മത്സരത്തിന്റെ രീതി. ട്രാക്കിന്റെ ആകെ നീളം ഇരുപത് മീറ്റര്‍. പരമാവധി ഓടി എത്താന്‍ ഉപയോഗിക്കുന്ന സമയം ഒരു സെക്കന്റ്. കാറിന്റെ രൂപകല്‍പന മുതല്‍ ഉപയോഗിക്കുന്ന ഓരോ വസ്തുക്കള്‍ക്കും കാറിന്റെ വേഗതയുമായി ഏറെ ബന്ധമുണ്ടെന്ന് ടീമിനെ നയിക്കുന്ന തിരുവല്ല സ്വദേശിയായ വിദ്യാര്‍ത്ഥി ക്രിസ് ജേക്കബ് പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പ്
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ മലേഷ്യയിലാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. യുഎഇ ല്‍ നിന്ന് മൂന്നു ടീമുകള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രഫഷനല്‍ വിഭാഗത്തില്‍ മത്സരിക്കുന്നത് ടീം 21എം എസ് എന്ന് പേരിട്ടിരിക്കുന്ന ക്രിസ് ജേക്കബിന്റെ ടീമാണ്. ത്യശ്ശൂര്‍ സ്വദേശി മിതുല്‍ നായര്‍, പാലക്കാട് സ്വദേശി സിദ്ധാര്‍ഥ് സോമന്‍, കൊല്ലം സ്വദേശി സിദ്ധാര്‍ഥ് പ്രദീപ് കുമാര്‍, ഗുജറാത്ത് സ്വദേശിയായ പാര്‍വ്വ് ജോഷി തുടങ്ങിയവരാണ് ടീം അംഗങ്ങള്‍. എല്ലാവരും ദുബായ് ഔര്‍ ഓണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

പരിശീലന വിഭാഗം
അബുദാബി യാസ് മെറീന സര്‍ക്യൂട്ടിലാണ് മത്സരത്തിനു വേണ്ട പരിശീലനങ്ങളും തയ്യാറെടുപ്പുകളും നടന്നുവരുന്നത്. മത്സരത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ യാസ് മറീന സര്‍ക്യൂട്ടിലെ പരിശീലന വിഭാഗം സ്‌പെഷ്യലിസ്റ്റ് പോള്‍ ബ്രേ, ജെംസ് പ്രതിനിധി ഹെര്‍മന്‍ ഗോമസ് എന്നിവരും പങ്കെടുത്തു.

തയ്യാറെടുപ്പുകള്‍,
ഏറ്റവും വേഗത്തില്‍ ഫിനിഷിംങ് പോയിന്റിലേക്ക് കാറിനെ എത്തിക്കുന്നതിനു പുറമെ, മത്സരത്തിനു വേണ്ട തയ്യാറെടുപ്പുകള്‍, കാര്‍ നിര്‍മ്മാണം, ടീം രൂപീകരണം, മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജെഴ്‌സി, മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍, സ്‌പോണ്‍സര്‍മാരെ കണ്ടെത്തല്‍, ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കാറുകളുടെ പ്രദര്‍ശനം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും വിജയത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടും.












Click it and Unblock the Notifications