കഴുത്തില്‍ വള്ളി മുറുകി മലയാളി വിദ്യാര്‍ഥി ദമാമില്‍ മരിച്ചു!!!
സൗദി: ആലപ്പുഴ ചുനക്കര കോട്ടമുക്ക് സ്വദേശി ശ്രീകുമാറിന്റെ മകന്‍ ഉദയ് ആണ് വീടിന്ന് മുന്നില്‍ ദാരുണമായി മരണപ്പെട്ടത്. 9 വയസ്സുകാരനായ ഉദയ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിവരവെ വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തിലിട്ട സ്‌കൂള്‍ ബാഗിന്റ വള്ളി വാഹനത്തിന്റെ ഡോറില്‍ കുരുങ്ങിയതറിയാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകട കാരണം.

അല്പ ദൂരം നീങ്ങിയതിനു ശേഷമാണ് ഡ്രൈവർ കുട്ടി വാഹനത്തില്‍ കുരുങ്ങിയ വിവരം അറിയുന്നത്. വാഹനത്തിന്റെ െ്രെഡവര്‍ കണ്ണൂര്‍ സ്വദേശി പോലീസ് കസ്റ്റഡിയിലാണ്. വിദ്യാര്‍ഥികളെ സ്വകാര്യ വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങല്‍ക്ക് കാരണമാകുന്നതായി പല ഗള്‍ഫ് രാജ്യങ്ങളിലേയും വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications