മനാമയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി...
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളാണ് അന്‍സു ജേക്കബ്.
മനാമ: മലയാളി വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മനാമ ഏഷ്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അന്‍സു ജേക്കബ്(15) ആണ് മരിച്ചത്. ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളാണ് അന്‍സു ജേക്കബ്.

മനാമയിലെ കേരളീയ സമാജത്തിനടുത്തുള്ള താമസസ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് ജേക്കബ് കുരുവിള ആല്‍ഫ എക്‌സ്പ്രസിലെ ജീവനക്കാരനാണ്. മാതാവ് കൊച്ചുമോള്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ബികോം വിദ്യാര്‍ത്ഥിയായ അശ്വിന്‍ ഏക സഹോദരനാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.












Click it and Unblock the Notifications