മിന മേഖലയിലെ മികച്ച സി.എഫ്.ഒ. പുരസ്‌കാരം മലയാളിക്ക്
ദുബായ്: മിന മേഖലയില്‍ പൊതുമേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച സി.എഫ്.ഒ.(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. രമേശിന് ലഭിച്ചു. തിങ്കളാഴ്ച ദുബായിലെ സോഫിടെല്‍ പാം ഹോട്ടലില്‍ നടന്ന ഒമ്പതാം സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തില്‍ രമേശ് പുരസ്‌കാരം ഏറ്റുവാങ്ങി.
മറ്റു ആറു വിഭാങ്ങളിലുള്ള പുരസ്‌കാരങ്ങളും വിവിധ രാജ്യക്കാരായ ജേതാക്കള്‍ക്ക് കൈമാറി. തൃശ്ശൂര്‍ സ്വദേശിയായ രമേശ് 19 വര്‍ഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാന്‍സ് ആന്റ് സ്ട്രാറ്റെജി മേധാവിയാണ്. 2012 മുതല്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ ഫിനാന്‍സ് ആന്റ് സ്ട്രാറ്റെജി ഉപദേശകന്‍ കൂടിയാണ്.

സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ രമേശ് ഇക്കഴിഞ്ഞ ജൂണില്‍ ഫ്രീ സോണ്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2002ല്‍ ഷാര്‍ജ ഗവണ്‍മെന്റിന്റെ ബെസ്റ്റ് എംപ്ലോയീ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications