ലിബിയ;മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും മകനും കൊല്ലപ്പെട്ടു, ഐസിസ് ഭീകരത
ട്രിപ്പോളി: ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ മലായാളി യുവതിയും മകനും കൊല്ലപ്പെട്ടു. കോട്ടയം സ്വദേശികളാണ് കൊല്ലപ്പെട്ടത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്. വെളിയന്നൂര്‍ സ്വദേശി വിപിന്‍ കുമാറിന്റെ ഭാര്യയാണ് സുനു.
ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ലിബിയ. അഞ്ച് വര്‍ഷമായി ആഭ്യന്തര യുദ്ധം നേരിടുന്ന രാജ്യം കൂടിയാണിത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് എട്ടുമണിയോടെയാണ് മലയാളി കുടുംബം താമസിച്ച വീടിന് മുകളിലേയ്ക്ക് മിസൈല്‍ പതിച്ചത്.

സുനുവും പ്രണവും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ലിബിയയില്‍ ഐസിസ് നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ അമേരിയ്ക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മിസൈലാക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ ആക്രമണത്തെത്തുടര്‍ന്ന് വന്‍തോതില്‍ ഐസിസ് ഭീകരര്‍ ലിബിയയിലേയ്ക്ക് കടന്നു. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നടക്കുന്ന ഐസിസ് ഭീകരത തന്നെയാണ് ലിബിയയിലും ആവര്‍ത്തിയ്ക്കുന്നത്.












Click it and Unblock the Notifications