സൗദി; സ്പോണ്‍സറുടെ പ്രതികാരം, മലയാളി വീട്ടമ്മ മന്ത്രവാദക്കുറ്റത്തിന് അറസ്റ്റിലായി, പക്ഷേ...
റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ത്ഥനാകുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്ന് തെറ്റിദ്ധരിച്ച് സൗദിയില്‍ മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയ വീട്ടമ്മയാണ് പ്രാര്‍ത്ഥന കുറിപ്പുകള്‍ കണ്ടെടുത്തിന്റെ പേരില്‍ അറസ്റ്റിലായത്. പാലക്കാട് സ്വദേശി ലൈല (37)യാണ് അറസ്റ്റിലായത്.
സ്‌പോണ്‍സറുടെ പരാതിയന്മേലാണ് ലൈല പൊലീസ് പിടിയിലായത്. ഭക്ഷണവും ശമ്പളവും നല്‍കുന്നില്ലെന്ന് കാട്ടി ലൈല സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൊലീസില്‍ അഭയം തേടിയ ലൈല നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കവെയാണ് അറസ്റ്റിലായത്. ലൈലയുടെ ബാഗ് പരിശോധിച്ച സ്‌പോണ്‍സര്‍ ചില കുറിപ്പുകള്‍ കണ്ടെടുത്തിരുന്നു.

പ്രാര്‍ത്ഥനാ കുറിപ്പുകളാണ് ലൈലയുടെ ബാഗില്‍ ഉണ്ടായിരുന്നത്. ഇത് മന്ത്രവാദ രേഖകളാണെന്ന് പറഞ്ഞാണ് സ്‌പോണ്‍സര്‍ ലൈലയ്‌ക്കെതിരെ പരാതി നല്‍കിയത്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന ശിക്ഷയാണ് ലൈലയ്ക്ക് മേല്‍ ചുമത്തിയിരുന്നത്.
തനിയ്‌ക്കെതിരെ പരാതി നല്‍കിയതിന് സ്‌പോണ്‍സര്‍ ലൈലയോട് കാട്ടിയ പ്രതികാരമാണ് പുതിയ പരാതിയെന്ന് തിരിച്ചറിയാന്‍ കാലതാമസം ഉണ്ടായില്ല. സാമൂഹിക പ്രവര്‍ത്തകനായ ഇബ്രാഹിം പട്ടാമ്പിയാണ് ലൈലയുടെ ബാഗില്‍ ഉണ്ടായിരുന്നത് പ്രാര്‍ത്ഥനാ രേഖയാണെന്ന് പൊലീസിനെ അറിയിച്ചത്.












Click it and Unblock the Notifications