ഡിഎസ്എഫ് മെഗാറാഫിള്‍ സമ്മാനം മലയാളിക്ക്, ലഭിച്ചത് 20 കിലോ സ്വര്‍ണം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മെഗാറാഫിളില്‍ മലയാളി യുവതിയ്ക്ക് 20 കിലോ സ്വര്‍ണ സമ്മാനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയാണ് ആന്‍ എന്ന യുവതിയാണ് മെഗാ സമ്മാനത്തിന് അര്‍ഹയായത്. പത്ത് കിലോയപടെ സ്വര്‍ണ സമ്മാനം നേടിയതും ഇന്ത്യക്കാരനാണ്.
ശനിയാഴ്ച നടന്ന മെഗാറാഫിളില്‍ രണ്ടെണ്ണമൊഴികെ ആറ് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. ദീക്ഷിത് സുബോധ കുമാര്‍ എന്നയാള്‍ക്കാണ് പത്ത് കിലോ സ്വര്‍ണ സമ്മാനം ലഭിച്ചത്.
അഞ്ച് കിലോയുടെ സ്വര്‍ണ സമ്മാനങ്ങള്‍ക്ക് അര്‍ഹരായ രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ യെമനിയുമാണ്. ഇഖ്ബാല്‍ കൗര്‍ മട്ട ആണ് സമ്മാനം നേടിയ ഇന്ത്യക്കാരന്‍. അഞ്ച് കാരറ്റിന്റെ വജ്രസമാമനം നേടിയത് ഇന്ത്യക്കാരിയായ കെഎന്‍വി തനൂജയാണ്. ഒരു കാരറ്റിന്റെ വജ്രം നേടിയ മൂന്ന് പേരില്‍ രണ്ടുപേരും ഇന്ത്യക്കാരാണ്.

ദുബായ് ഗോള്‍ഡ് ആന്റ് ജൂവല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച മെഗാറാഫിളിന്റെ ഫൈനലില്‍ 40 കിലോ സ്വര്‍ണവും എട്ട് കാരറ്റ് വജ്രവുമാണ് വിതരണം ചെയ്തത്. ഡിഎസ്എഫ് ദിനങ്ങളില്‍ നടന്ന പ്രതിദിന, വാരന്ത്യ നറുകെടുപ്പിവൂടെ 60 കിലോ സ്വര്‍ണവും വിതരണം ചെയ്തിരുന്നു. ദിവസവും ഒരുകിലോ സ്വര്‍ണവും ഒരു കാരറ്റിന്റെ വജ്രസമ്മാനവുമാണ് ഭാഗ്യശാലികള്‍ക്കായി നല്‍കിയിരുന്നത്.












Click it and Unblock the Notifications