സൗദി മലപ്പുറം സ്വദേശിയായ യുവതിയും മകനും വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും മകനും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. മലപ്പുറം താനൂളര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട് ) എന്നിവരാണ് മരിച്ചത്.
ജിദ്ദ-യാമ്പു ഹൈവേയില്‍ റാബിഗിനിടുത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്‌സല്‍ ഓടിച്ചിരുന്ന പിക്അപ് ഓടിക്കൊണ്ടിരിയ്ക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു.

സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. അഫ്‌സല്‍ ഗുരുതരാവസ്ഥയില്‍ റാബിഗ് ആശുപത്രിയിലാണ്. ഇടിയുടെ ആഘാതത്തില്‍ പിക് അപ് പൂര്‍ണമായും തകര്‍ന്നു. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയാണ് സഫീറ. ഓഗസ്റ്റ് ആറിന് നാട്ടിലേയ്ക്ക് പോകാനിരിയ്‌ക്കെയാണ് അപകടം.












Click it and Unblock the Notifications