അമേരിക്കയില്‍ വാര്‍ത്ത വായിക്കാന്‍ ഈ മലയാളി സുന്ദരി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ദൃശ്യമാധ്യമ സ്ഥാപനം എന്ന് പറഞ്ഞാല്‍ സിഎന്‍എന്‍ എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്നാല്‍ സിഎന്‍എന്നിനോടൊപ്പം തന്നെ പേരുള്ള മറ്റൊരു വാര്‍ത്താ ചാനല്‍ നെറ്റ് വര്‍ക്ക് ആണ് എബിസി- അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി.
അങ്ങനെയുള്ള എബിസിയിലെ പ്രധാന വാര്‍ത്താ അവതാരകയായി ഒരു മലയാളി എത്തിയിരിക്കുന്നു എന്നതാണ് വാര്‍ത്ത. റീന നൈനാന്‍ ആണ് മലയാളി. ദീര്‍ഘ നാളായി പത്രപ്രവര്‍ത്തകയാണ്.

എബിസി ചാനലിലെ പ്രധാന പരിപാടികളായ അമേരിക്ക ദിസ് മോണിംഗ്, വേള്‍ഡ് ന്യൂസ് നൗ എന്നീ പരിപാടികളുടെ സഹ അവതാരകയായി ഇനിമ മുതല്‍ റീന പ്രത്യക്ഷപ്പെടും. 2012 മുതല്‍ എബിസിയില്‍ മാധ്യമ പ്രവര്‍ത്തകയാണ് റീന.
എബിസിഇല്‍ എത്തുന്നതിന് മുമ്പ് പ്രസിദ്ധമായ ഫോക്‌സ് ന്യൂസില്‍ ആയിരുന്നു. 2007 മുതല്‍ 2012 വരെ ഫോക്‌സ് ന്യൂസിന്റെ മധ്യേഷന്‍ കറസ്‌പോണ്ടന്റ് ആിയിരുന്നു.
ലോകത്തിന്റെ വിവധ ഭാഗങ്ങില്‍ നിന്ന് റീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലിബിയ, ഇന്തോനേഷ്യ, ഇന്ത്യ, ഇസ്രായേല്‍, ലെബനന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെല്ലം നിര്‍ണായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ റീന ഉണ്ടായിരുന്നു. അടുത്തിടെ കെനിയയിലെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതും റീന തന്നെ ആയിരുന്നു.
2011 ല്‍ ഗ്ലാമര്‍ മാഗസിന്റെ 'വിമണ്‍ ഓണ്‍ ദ ഫ്രണ്ട് ലൈന്‍' പട്ടികയില്‍ ഇടം നേടി. മാവേലിക്കര സ്വദേശിയായ മാത്യു നൈനാന്റേയും മോളിയുടേയും മകളാണ്. ഭര്‍ത്താവ് കെവിന്‍. ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് റീനയുടെ കുടുംബം.












Click it and Unblock the Notifications