ദുബായ്; മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ഒരു വര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ദുബായില്‍ എത്തുന്നത്. ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു സോണിയ. സോണിയ ജോലി ചെയ്യുന്ന സ്‌കൂളില്‍ മണിയ്ക്കൂറുകളോളം ഇവരെ കാത്ത് നിന്ന ശേഷമാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. 11 മണിയോടെ സ്‌കൂളിലെത്തിയ സോണിയയെ ഭര്‍ത്താവ് കാത്തു നിന്നിരുന്നു.
ഇവര്‍ തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് രഞ്ജിത്ത് സോണിയയെ കുത്തി വീഴ്ത്തുകയുമായിരുന്നു. നെഞ്ചിലും കഴുത്തുലുമാണ് യുവതിയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഇയാള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്‌കൂള്‍ ഗേറ്റിന് സമീപം വച്ചായിരുന്നു കൊലപാതകം.
പൊലീസെത്തിയപ്പോഴേയ്ക്കും സോണിയ മരിച്ചിരുന്നു. ആത്മഹത്യയ്ക്ക ശ്രമിച്ച രഞ്ജിത്തിനെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത് തന്നെ ഉപദ്രവിയ്ക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സോണിയ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.












Click it and Unblock the Notifications