Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവതിയ്ക്ക് സൗദിയില്‍ ക്രൂരപീഡനം

തൃശ്ശൂര്‍: ഉയര്‍ന്ന ശമ്പള വാഗ്ദാനം ചെയ്ത് സൗദിയിലേക്ക് വീട്ടു ജോലിയ്ക്കായി കൊണ്ടു പോയ തൃശ്ശൂര്‍ നടത്ത സ്വദേശിനിയ്ക്ക് ഗള്‍ഫില്‍ നരകയാതന. അറബിയുടെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാവുകയാണ് തൃശ്ശൂര്‍ നടത്തറ സ്വദേശിനി ജെസി. രോഗിയായ ഭര്‍ത്താവിനും പിഞ്ചുമക്കള്‍ക്കും വേണ്ടിയാണ് തൊഴില്‍ തേടി യുവതി സൗദിയിലേക്ക് പോയത്. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി ജെസിയെ ഭക്ഷണം പോലും നല്‍കാതെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയാണ്.

ജെസിയുടെ വൃദ്ധമാതാവ് റോസമ്മയാണ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. മനോരമ ന്യൂസ് ആണ് ജെസിയുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. ഫോണ്‍ പോലും ചെയ്യാന്‍ കഴിയാറില്ല. വല്ലപ്പോഴും ഫോണ്‍ വിളിച്ചാലാകട്ടെ അറബി കണ്ടെത്തുകയും അതിന് ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്യും.

Torture

യാദൃശ്ചികമായി പരിചയപ്പെട്ട സുഹ്‌റയെന്ന ഏജന്റാണ് ജെസിയെ സൗദിയിലേക്ക് കൊണ്ട് പോയത്. 25,000 രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും ഭക്ഷണവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നതായി ജെസിയുടെ അമ്മ മറിയം പറഞ്ഞു. എന്നാല്‍ വേതനമെന്ന നിലയില്‍ അറബി നല്‍കിയ രണ്ട് ലക്ഷം രൂപയുമായി സുഹ്‌റ മുങ്ങി. ഇതോടെ ജെസിയുടെ ജീവിതം ദുരിത്തല്‍

വീട്ടുടമസ്ഥനായ അറബിയുടെ കൊടിയ പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയാകുന്നത്. സുഹ്‌റ വാങ്ങിയ പണം തിരികെ നല്‍കാതെ ജെസിയെ മോചിപ്പിയ്ക്കില്ലെന്നാണ് അറബി പറയുന്നത്. അറബിയുടെ വീട്ടിലെ പട്ടി കൂട്ടില്‍ പോലും ജെസിയെ പാര്‍പ്പിയ്ക്കാറുണ്ടെന്നും ഭക്ഷണമോ വെള്ളമോ പൊലും നല്‍കാറില്ലെന്നും ജെസിയുടെ അമ്മ നിറകണ്ണുകളോടെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+