ദുബായില്‍ വാഹനപകടം കൊയിലാണ്ടി സ്വദേശിനി മരിച്ചു!!
ദുബായ്: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക കോളിയോട്ട് റിജാദിന്റെ ഭാര്യ ഷാനിബ (24 വയസ്സ്) മരിച്ചു. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.
സന്ദര്‍ശക വിസയിലെത്തിയ ഉമ്മയെ ഷാര്‍ജയില്‍ എത്തി കണ്ടതിനു ശേഷം ദുബായ് അവീറിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരുക്ക് പറ്റിയ 3 വയസ്സുള്ള മകളും, ഭര്‍ത്താവ് റിജാദും ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.

സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാനിബയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആറു മാസം ഗര്‍ഭിണിയായിരുന്നു ഷാനിബ. മ്യതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications