അജ്മാനില്‍ ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞു കയറി മലയാളി സ്ത്രീ മരിച്ചു
അജ്മാന്‍: സ്വദേശി യുവാവ് ഓടിച്ച വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ സ്‌റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ഭക്ഷണശാലയിലേക്ക് പാഞ്ഞു കയറി മലയാളി സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ടു പേര്‍ മരണപ്പെട്ടു. സന്ദര്‍ശക വിസയില്‍ യുഎഇ ലെത്തിയ ത്രശ്ശൂര്‍ പുന്നയൂര്‍ക്കുളം എടക്കര കാളച്ചങ്ങന്‍ ഉസ്മാന്റെ ഭാര്യ റുഖിയ ഉസ്മാനാണ് മരിച്ച മലയാളി.
സംഭവത്തില്‍ ഇറാഖ് സ്വദേശിയായ പത്ത് വയസ്സുകാരനും മരണപ്പെട്ടു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ ഓടിച്ചിരുന്ന വ്യക്തിക്ക് അപസ്മാരം പിടിപെട്ടതാണ് അപകട കാരണമെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു.

അജ്മാന്‍ ഹുമൈദിയ്യ അഡ്‌നോക് സ്‌റ്റേഷനിലാണ് ദുരന്തം സംഭവിച്ചത്. മരിച്ച റുഖിയ്യയുടെ മകള്‍ ഷീനുവിന്റെ മകന്‍ മുഹമ്മദ് ഇന്‍ഷാന്‍ രണ്ട് വയസ്സ് ഷീനുവിന്റെ ഭര്‍ത്യ സഹോദരന്‍ എന്നിവരടക്കം പരുക്ക് പറ്റിയ നാലോളം പേര്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റുഖിയ്യയുടെ മ്യതശരീരം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications