ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തെളിഞ്ഞത് മലയാളി ഡ്രൈവർക്ക്; രണ്ടാം തവണയും 22 ലക്ഷം
അബുദാബി: ബിഗ് ടിക്കറ്റ് മലയാളികൾക്കെന്നും ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്. ഇത്തവണയും അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്.. ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാം തവണയും വൻ സമ്മാനം.
രണ്ടാം തവണയും 22 ലക്ഷത്തിലേറെ രൂപ ( ഒരു ലക്ഷം ദിർഹം) ആണ് ലഭിച്ചത്. റിയാസ് പറമ്പത്ത് കണ്ടി (45)യും 15 സുഹൃത്തുക്കളും ചേർന്നായിരുന്നു ടിക്കറ്റ് എടുത്തത്. ഈ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

അബുദാബിയിലെ സ്കൂൾ ബസ് ഡ്രൈവർ ആണ് റിയാസ്. 2008 മുതൽ 15 സുഹൃത്തുക്കൾക്കൊപ്പം ലോട്ടറി എടുക്കാറുണ്ട്. ഈ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പുറമെ 2012 ൽ 40,000 ദിർഹവും സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും.
ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഇവരുടെ ഭാവി ജീവിതം മികച്ചതാക്കാൻ ലോട്ടറി അടിച്ച പണം ഉപയോഗിക്കാനാണ് തീരുമാനം. കൂടാതെ ഭാര്യയേയും മക്കളേയും രണ്ട് മാസത്തെ അവധിക്ക് അബുദാബിയിലേക്ക് കൊണ്ടുവരും. മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ബിമലേഷ് യാദവ് (48), ഷിഹ മിഥില, ബബിൻ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി.












Click it and Unblock the Notifications