ഷാര്‍ജ:കണ്ണൂര്‍ സ്വദേശിയെ ആക്രമിച്ച് പണം തട്ടി
ഷാര്‍ജ:ഷാര്‍ജയില്‍ മലയാളി യുവാവിനെ ആക്രമിച്ച് പണം തട്ടി. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. ഷാര്‍ജ റോളയിലെ കെഎം ട്രോഡിംഗ് പരിസരത്താണ് മലയാളി അക്രമണത്തിന് ഇരയായത്.
കണ്ണൂര്‍ ചമ്പാട് സ്വദേശി പ്രവീണിയനെയാണ് മര്‍ദ്ദിച്ച അവസാക്കിയ സേഷം പണം തട്ടിയത്.ആഫ്രിക്കന്‍ വംശജനാണ് യുവാവനെ മര്‍ദ്ദിച്ച് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 3,250 ദിര്‍ഹം തട്ടിയെടുത്തത്.

കെഎം ട്രേഡിംഗ് ഷോപ്പിംഗ് സെന്ററില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തൊട്ടടുട്ട പണമിടപാട് സ്ഥാപനത്തില്‍ കയറി നാട്ടിലേയ്ക്ക് പണമടയ്ക്കാന്‍ പോകുമ്പോഴാണ് പ്രവീണിന് നേരെ അക്രമണം ഉണ്ടായത്.
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയാണ് പ്രവീണ്‍.
ആഴ്ചകള്‍ക്ക് മുമ്പാണ് കുവൈത്തില്‍ മലയാളികളെ വെടിവച്ച് കൊന്ന ശേഷം പണം തട്ടിയെടുത്ത് അക്രമികള്‍ കടന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിയ്ക്കുന്ന പ്രവാസി മലയാളികള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications