കുവൈത്തില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകത്തില്‍ മലയാളി മരിച്ചു. പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍ (33) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ജഹ്‌റക്ക് സമീപം വച്ച് പിക്കപ്പ് വാന്‍ മറിയുകയായിരുന്നു. ജോബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് വര്‍ഷമായി കുവൈത്തിലാണ് ജോബില്‍.

അഹ്മദിയിലെ ഫിനസ്‌കോ കമ്പനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ വിന്‍സി. മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications