ഒമാനില്‍ വാഹനാപകടം, കൊല്ലം സ്വദേശി മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഒമാനിലെ നിസ്വയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് മുഹമ്മദ് അന്‍സര്‍ (32) ആണ് മരിച്ചത്. നിസ്വയില്‍ ഗള്‍ഫാര്‍ ആസ്‌പെയര്‍ റെഡിമിക്‌സ് കമ്പനിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ഡ്രൈവറായിരുന്നു.
ബഹ്ലയില്‍ നിന്ന് ഇബ്രിയിലേയ്ക്കുള്ള യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞാണ് അപകടം. അന്‍സര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന.

ഒരു വര്‍ഷം മുമ്പാണ് അന്‍സര്‍ ഗള്‍ഫാര്‍ ആസ്‌പെയര്‍ റെഡിമിക്‌സ് കമ്പനിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ഡ്രൈവറായി പ്രവേശിച്ചത്. മൃതദേഹം ബഹ്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. നാട്ടില്‍ കൊണ്ടുവന്ന ശേഷം മൃതദേഹംഖബറടക്കും. അപകടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ലൈജുന്നിസയാണ് അന്‍സറിന്റെ ഭാര്യ. മക്കള്‍: ഫര്‍ഹാന്‍ (രണ്ടര), ഇര്‍ഫാന്‍ (ഒന്ന്)












Click it and Unblock the Notifications