വാനും ട്രക്കും കൂട്ടിയിടിച്ച് ദുബായില്‍ മലയാളി മരിച്ചു, മരിച്ചത് പട്ടാന്പി സ്വദേശി
പട്ടാമ്പി: പാലക്കാട് പട്ടാമ്പി സ്വദേശി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. പട്ടാമ്പി നരിയംതോട് സ്വദേശി ഹംസക്കുട്ടി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.40ന് ജബല്‍ അലി റൗണ്ട് എബൗട്ടിലായിരുന്നു അപകടം.
ദുബായ് ഇന്‍ വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ഡ്രൈവറായ ഹംസക്കുട്ടി ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ സഞ്ചരിച്ച വാന്‍ ട്രെയിലറിലിടിച്ചാണ് അപകടം ഉണ്ടായത്.

നുസൈബയാണ് ഭാര്യ. രണ്ട് പെണ്‍മക്കള്‍. അബൂബക്കര്‍, അബ്ദുള്‍ നാസര്‍ എന്നീ സഹോദരന്മാര്‍ യുഎഇയിലുണ്ട്. ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ നാസര്ഡ വാടാനപ്പള്ളിയും കമ്പനി അധികൃതരും നേതൃത്വം നല്‍കുന്നു.












Click it and Unblock the Notifications