സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങരെ സ്വദേശി പൂച്ചോലമാട് മാളികത്തൊടി മുഹമ്മദ് റഷീദ്(26) ആണ് മരിച്ചത്. റിയാദിലെ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ജോലി സ്ഥലത്തേയ്ക്ക് വാനില്‍ പോകും വഴിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടന്ന ടാങ്കര്‍ ലോറിയും റഷീദ് സഞ്ചരിച്ച വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച (26-10-2014) രാവിലെയാണ് അപകടം ഉണ്ടായത്. ബത്തയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി എക്‌സിറ്റ് 18 സുലൈല്‍ എന്ന സ്ഥലത്ത് അല്‍ മറാഇ വെയര്‍ ഹൗസിന് സമീപമാണ് അപകടം നടന്നത്.

അപകടത്തെത്തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ടാങ്കര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റഷീദിന്റെ മൃതദേഹം ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുികയാണ്. സംസ്‌ക്കരിയ്ക്കുന്നതിനായി മൃതദേഹം മലപ്പുറത്തേയ്ക്ക് കൊണ്ടുപോകും. മൊയ്തൂട്ടി ഹാജി, മൈമൂന ദന്പതികളുടെ മകനാണ് റഷീദ്. ഭാര്യ ഫസീല.












Click it and Unblock the Notifications