ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിയ്ക്ക് പോയ മലയാളി യുവാവ് മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിയ്ക്ക് പോയ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊയ്ക്കര ചെമ്പുള്ളില്‍ പിഎം ഉമ്മര്‍ഹാജി-ജമീല ദമ്പതികളുടെ മകന്‍ ജവാദ് (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സുഹൃത്തുക്കളോടൊപ്പം ജവാദ് മദാമില്‍ ഡെസേര്‍ട്ട് സഫാരിയ്ക്ക് പോയത്. മൂന്ന് സുഹത്തുക്കളാണ് ജവാദിനൊപ്പം ഉണ്ടായിരുന്നത്. പിറ്റേന്ന് രാവിലെ വാഹനത്തില്‍ മടങ്ങുമ്പോള്‍ ഹൃദയാഘാതം സംഭവിയ്ക്കുകയായിരുന്നു. ഷാര്‍ജയില്‍ വിദ്യാര്‍ഥിയായിരുന്നു. കുടുംബത്തോടൊപ്പം നാട്ടില്‍ അവധിയ്ക്ക് പോയ ജവാദ് മാത്രം കഴിഞ്ഞ ദിവസം മടങ്ങുകയായിരുന്നു.

മകന്റെ മരണവിവരം അറിഞ്ഞ് മാതാപിതാക്കളും സഹോദരങ്ങളും കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ എത്തി. സഹോദരങ്ങള്‍: ജുമാന, ജുനൈദ്. ഷാര്‍ജ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്റര്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications