ഷാര്‍ജയില്‍ വാഹനപകടം മലയാളി യുവാവ് മരണപ്പെട്ടു!!
ഷാര്‍ജ: കുവൈത്ത് എംബസിയിലെ ജീവനക്കാരനും തലശ്ശേരി പാനൂര്‍ സ്വദേശിയുമായ വിളക്കത്താം കണ്ടി നിസാര്‍ ഷാര്‍ജയിലുണ്ടായ വാഹനപകടത്തില്‍ മരിച്ചു. 33 വയസ്സായിരുന്നു. ദുബായ് അവീറില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഷാര്‍ജ ദൈതിലേക്ക് പോകും വഴി ഇദ്ദേഹം ഓടിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് നിസാര്‍ യുഎഇ ല്‍ എത്തിയത്. സഹോദരിയുടെ കല്യാണത്തില്‍ പങ്കെടുത്ത് ഒരാഴ്ച മുന്‍പാണ് നിസാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. അബ്ദുള്ള ആമിന ദമ്പതികളുടെ മകനാണ് നിസാര്‍. മിസ്രിയാണ് ഭാര്യ, മൂന്നു മക്കളുണ്ട്.

ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications