മലയാളി യുവാവ് ദുബായില്‍ മുങ്ങി മരിച്ചു

കുളിയ്ക്കാനിറങ്ങിയപ്പോള്‍ തിരയില്‍പെട്ടാണ് തമീം മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുമ്പ് സൗദിയില്‍ ജോലി ചെയ്തിരുന്നു തമീം. രണ്ടാഴ്ച മുമ്പാണ് സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയത്. സുഹൃത്തായ ഹാരിസാണ് തമീമിനെ സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കും.
അബ്ദുറഹ്മാന്‍-റംലത്ത് ദമ്പതികളുടെ ഒമ്പതുമക്കളില്‍ ഏറ്റവും ഇളയതാണ് തമീം. അവിവാഹിതാനാണ്. സഹോദരങ്ങള്‍ ജുബൈര്‍, ജാബിര്‍, നൗഫല്‍, ജാരിത്, അസ്ലം, അമീറ, നാജിത്, ബരീറ












Click it and Unblock the Notifications