കാസര്‍കോട് സ്വദേശിയായ യുവാവ് ദുബായിലെ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍
ദുബായ്: ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ദുബായിലെ സ്വന്തം ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് മേല്‍പറമ്പ് മരവയലിലെ പരേതനായ എ എച്ച് ഹസൈനാര്‍ -നഫീസ ദമ്പതിമാരുടെ മകനായ എഎച്ച് അബൂബക്കര്‍ (43) ആണ് മരിച്ചത്.
ഷാര്‍ജയില്‍ കുടുംബ സമേതം കഴിയുകയായിരുന്നു അബൂബക്കര്‍. താമസ സ്ഥലത്ത് നിന്നും ദുബായിലേയ്ക്ക് പുറപ്പെട്ടതില്‍ പിന്നെ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെപ്പറ്റി വിവരമൊന്നും ഇല്ലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെത്തുടര്‍ന്നാണ് ഭാര്യ തസ്‌നീം നായിഫ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ തിരച്ചിലിലാണ് ദുബായിലെ ഓഫീസില്‍ അബൂബക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വര്‍ഷങ്ങളായി യുഎഇയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. മക്കള്‍: ആദില്‍, ആസ്മില്‍


Click it and Unblock the Notifications