റിയാദ്: മലപ്പുറം സ്വദേശിയായ യുവാവിനെ വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: മലപ്പുറം സ്വദേശിയായ യുവാവിനെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അബ്ദുള്‍ അസീസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസ് ഓടിച്ചിരുന്ന വാനിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
റിയാദിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു അസീസ്, 29 വയസായിരുന്നു. അസീസ് ഓടിച്ചിരുന്ന മിസ്തുബിഷി വാനിനുള്ളില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ തസ്‌നിയും അസീസനൊപ്പം സൗദിയില്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ മടങ്ങിയത്.

ശുമൈസി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications