കളഞ്ഞ് കിട്ടിയ ഒരുലക്ഷം ദിര്‍ഹം ഉടമയ്ക്ക് തിരിച്ച് നല്‍കി പ്രവാസി മലയാളി
ദുബായ്: മലയാളി യുവാവിന്റെ സത്യസന്ധതയ്ക്ക് ആദരം. കളഞ്ഞു കിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച മലയാളിയായ പ്രവാസിയ്ക്ക് ആദരം. ദുബായ് ട്രാന്‍സ് ഗാര്‍ഡ് കമ്പനിയില്‍ ക്‌ളീനിംഗ് ജോലിക്കാരനായ നിഷാം കുന്നത്ത് വളപ്പിലിനെയാണ് അധികൃതര്‍ ആദരിച്ചത്.
ദുബായ് സിറ്റി മാളില്‍ ജോലിയ്ക്കിടെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നാണ് നിഷാമിന് പതിനേഴല ലക്ഷം രൂപ വിലമതിയ്ക്കുന്ന കറന്‍സി ലഭിച്ചത്. കളഞ്ഞ് കിട്ടിയ പണം സ്വന്തമാക്കാതെ തിരിച്ചേല്‍പ്പിയ്ക്കുകയായിരുന്നു നിഷാം.

നിഷാമിന്റെ സത്യസന്ധതയ്ക്ക് കമ്പനി ബോണസ് പ്രഖ്യാപിച്ചു. നാട്ടില്‍ പോയി വരാന്‍ സൗജന്യ ടിക്കറ്റും ഏഴ് ദിവസത്തെ അധിക അവധിയും നല്‍കി. കമ്പനിയുടെ ഈ വര്‍ഷച്ചെ സ്റ്റാര്‍ പദവിയും നിഷാമിന് സമ്മാനിച്ചു.












Click it and Unblock the Notifications