കാമുകിയുടെ മരണം,മലയാളി വര്‍ഷങ്ങളായി അല്‍ഐന്‍ ജയിലില്‍
അബുദാബി: കാമുകി മരിച്ച സംഭവത്തില്‍ പിഴ പണം നല്‍കാനാവെത മലയാളി യുവാവ് അല്‍ ഐന്‍ ജയിലില്‍. മലയാളിയായ അബ്ദുള്‍ നൗഷാദ് കണ്ണന്‍കുഴിയില്‍ (25) ആണ് പിഴപ്പണം നല്‍കാനുള്ള തുക കണ്ടെത്താനാവാതെ വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്നത്. 2010 ലാണ് നൗഷാദിനൊപ്പം കാറില്‍ സഞ്ചരിയ്ക്കവെ ഇന്തൊനേഷ്യക്കാരിയായ കാമുകി മരിയ്ക്കുന്നത്. കാറില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു ഇവര്‍.
അബ്ദുള്‍ നൗഷാദും , സോമ എന്ന ഇന്തൊനേഷ്യന്‍ യുവതിയും ഒരേ വീട്ടിലായിരുന്നു ജോലി ചെയ്തത്. നൗഷാദ് വീട്ടിലെ ഡ്രൈവറും സോമ വീട്ടു ജോലിക്കാരിയും. ഇരുവരും തമ്മിലുള്ള അടുപ്പം വളര്‍ന്നു. തൊഴിലുടമയുടെ വീട്ടില്‍ വച്ച് അടുത്തിടപഴകാനോ സംസാരിയ്ക്കാനോ കഴിയാത്തതിനാല്‍ രണ്ട് പേരും ഒരു ദിവസം പുറത്തേയ്ക്ക് പോയി.

ഒമ്‌നി വാനിലായിരുന്നു യാത്ര. തൊഴിലുടമ തങ്ങളെ ഒന്നിച്ച് കണ്ടാല്‍ പ്രശ്‌നമാകുമെന്ന് സോമ യാത്രയിലുടനീളം പറഞ്ഞു. ഒടുവില്‍ ആശങ്ക സത്യമായി. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്നത് തൊഴിലുടമ കണ്ടു. തുടര്‍ന്ന് സോമ കാറിന് പുറത്തേയ്ക്ക് ചാടി. 2010ലായിരുന്നു സംഭവം. അവിഹിതബന്ധത്തിന് നൗഷാദിനെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തെ തടവിന് വിധിച്ചു. ഇതിനിടയില്‍ കാറില്‍ നിന്ന് ചാടിയ സോമ മരിച്ചു.
വൈകാതെ നൗഷാദിനെതിരായ കേസുകള്‍ കൂടി. കാമുകിയുടെ മരണത്തിനിടയാക്കിയതിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തു.കഴിഞ്ഞ നാല് വര്‍ഷമായി തടവറയിലാണ്. ലക്ഷക്കണക്കിന് രൂപയാണ് സോമയുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഈ പണം കണ്ടെത്താന്‍ വഴിയില്ലാതെ ജയിലില്‍ കഴിയുകയാണ ്‌നൗഷാദ്. 200,000 ദിര്‍ഹമാണ് പിഴപ്പണമായി നല്‍കേണ്ടത്. ഈ പണം കണ്ടെത്താനായിട്ടില്ല. സന്മനസുള്ള ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ നൗഷാദിന് പിഴയടച്ച് നാട്ടിലേയ്ക്ക് മടങ്ങനാവും. ആരെങ്കിലും തന്നെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.












Click it and Unblock the Notifications