Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ്ഗ വിവാഹം നടത്തിയ മലയാളി യുവാവ്... അങ്ങ് ഓസ്‌ട്രേലിയയില്‍

മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹം ഇപ്പോഴും ഒരു വിവാദ വിഷയമാണ്. ഇന്ത്യക്കാര്‍ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇത്തരം വിവാഹങ്ങള്‍ കഴിയ്ക്കുന്ന വാര്‍ത്തകളും ഇടയ്ക്കിടെ വരുന്നുണ്ട്. എന്നാല്‍ ഒരു മലയാളി യുവാവ് സ്വവര്‍ഗ്ഗ വിവാഹം കഴിച്ചു എന്ന് കേട്ടാല്‍ എന്തായിരിയ്ക്കും മലയാളി സമൂഹത്തിന്റെ പ്രതികരണം.

മഴവില്‍ നിറങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങളില്‍ ചാര്‍ത്തുന്നവരെങ്കിലും മലയാളി സമൂഹം ഇപ്പോഴും ഭിന്ന ലൈംഗികതയെ അംഗീകരിയ്ക്കാന്‍ അത്ര കണ്ട് തയ്യാറല്ല. ഗോവിന്ദ് പിള്ള എന്ന മലയാളി യുവാവിന്റെ സ്വവര്‍ഗ്ഗ വിവാഹ വാര്‍ത്തയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നത്. ഫേസ്ബുക്കില്‍ സെലിബ്രേറ്റ് പ്രൈഡ് ആഘോഷിച്ച എത്ര മലയാളികള്‍ ഗോവിന്ദിന് പിന്തുണ നല്‍കും?

ഓസ്‌ട്രേലിയയയിലെ എസ്ബിഎസ് മലയാളം റേഡിയോയ്ക്ക് വേണ്ടി ഗോവിന്ദുമായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിന്റെ ഓഡിയോയും കേള്‍ക്കാം...

മലയാളി യുവാവ്

മലയാളി യുവാവ്

ഓസ്‌ട്രേലിയന്‍ മലയാളിയായ ഗോവിന്ദ പിള്ളയാണ് തന്റെ സ്‌നേഹിതനായ ആന്‍ഡ്രിയാനിനെ വിവാഹം കഴിച്ചത്.

ഓസ്‌ട്രേലിയയില്‍ നിയമവിധേയം

ഓസ്‌ട്രേലിയയില്‍ നിയമവിധേയം

ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയയ വിധേയമല്ല. അമേരിക്കയില്‍ ഇപ്പോള്‍ നിയമ വിധേയമാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലോ...? ഓസ്‌ട്രേലിയയിലും സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമല്ല കെട്ടോ

കേരളീയ വിവാഹം

കേരളീയ വിവാഹം

കേരളീയ വിവാഹാചാരങ്ങള്‍ പ്രകാരമായിരുന്നു ഗോവിന്ദിന്റേയും ആന്‍ഡ്രിയാനിന്റേയും വിവാഹം നടന്നത്. ആന്‍ഡ്രിയാന്‍ കത്തോലിക്കാ വിശ്വാസിയായതിനാല്‍ അത്തരം ആചാരങ്ങളും ഉണ്ടായിരുന്നു.

വീട്ടുകാരുടെ സമ്മതം

വീട്ടുകാരുടെ സമ്മതം

രണ്ട് വീട്ടുകാരുടേയും സമ്മതത്തോടും അനുഗ്രഹത്തോടും കൂടി ആയിരുന്നു വിവാഹം.

ലോകം മാറണം

ലോകം മാറണം

സ്വവര്‍ഗ്ഗ പ്രണയം സംബന്ധിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നാണ് ഗോവിന്ദ് പിള്ള പറയുന്നത്.

മലയാളികള്‍ മാറുന്നില്ല

മലയാളികള്‍ മാറുന്നില്ല

സ്വവര്‍ഗ്ഗ പ്രണയത്തോടുള്ള മലയാളികളുടെ സമീപനത്തിലും മാറ്റം അത്യാവശ്യമാണ്.

സ്വവര്‍ഗ്ഗ പ്രണയം വെറും രതിയല്ല

സ്വവര്‍ഗ്ഗ പ്രണയം വെറും രതിയല്ല

സ്വവര്‍ഗ്ഗ പ്രണയം എന്നത് വെറും രതിയല്ല, പ്രണയത്തിന്റേയും ജീവിതത്തിന്റേയും എല്ലാ അംശങ്ങളും സ്വവര്‍ഗ്ഗ പ്രണയത്തിലുണ്ട്.

വിവാഹച്ചടങ്ങുകള്‍

ഗോവിന്ദിന്റേയും ആന്‍ഡ്രിയാനിന്റേയും വിവാഹ ചടങ്ങുകളുടെ വീഡിയോ

വിവാഹാഘോഷം

വിവാഘോഷത്തിന്റെ വീഡിയോ കാണാം

അഭിമുഖം കേള്‍ക്കാം

അഭിമുഖം കേള്‍ക്കാം

ഗോവിന്ദ് പിള്ളയുമായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ദീജു ശിവദാസ് നടത്തിയ അഭിമുഖം കേള്‍ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+