ബഹ്റൈനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സംഭവത്തിൽ ഒരാൾ അറസ്റ്റിലെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
Recommended Video

മനാമ: ബഹ്റൈനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചുവേറ്റിൽ ചിന്ദുദാസ്(30) ആണ് കൊല്ലപ്പെട്ടത്. ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായി ബഹ്റൈൻ ആഭ്യന്തര വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് 30 വയസ് പ്രായമുണ്ടെന്നും, സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മാധ്യമം ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ചിന്ദുദാസ് രണ്ട് മാസം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. നേരത്തെ അബുദാബി, ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. അബുദാബിയിൽ സേഫ്റ്റി ഓഫീസറായാണ് ജോലി നോക്കിയിരുന്നത്. ഇതിനുശേഷമാണ് രണ്ട് മാസം മുമ്പ് ബഹ്റൈനിൽ ജോലിക്കെത്തിയത്. കൊല്ലപ്പെട്ട ചിന്ദുദാസിന് ഭാര്യയും ഒരു മകനുമുണ്ട്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications