ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ഒപ്പം താമസിക്കുന്ന മലയാളിയായ 20കാരന്‍ അറസ്റ്റില്‍
ലണ്ടന്‍: ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് മരിച്ചത്. 37 വയസായിരുന്നു. സംഭവത്തില്‍ പ്രതിയായ 20കാരനായ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോള്‍മാന്‍ വേ ജംഗ്ഷന് സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്‌ളാറ്റിലാണ് ഇവര്‍ രണ്ട് പേരും മറ്റ് രണ്ട് മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. കുത്തേറ്റ അരവിന്ദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.

കൂടെ താമസിക്കുന്ന മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അരവിന്ദ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബ്രിട്ടനില്‍ താമസിക്കുകയാണ്. വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.












Click it and Unblock the Notifications