Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിലെ ജയിലില്‍ 20 വര്‍ഷമായി പുറംലോകം കാണാതെ 2 മലയാളികള്‍.!! ശിക്ഷ ചെയ്യാത്ത കുറ്റത്തിന് !!

20 വര്‍ഷമായി 2 മലയാളികള്‍ ഒമാനിലെ ജയിലില്‍ ദുരിതത്തില്‍..ചെയ്യാത്ത തെറ്റിനാണ് ജീവപര്യന്തം തടവ് ശിക്ഷ.

ഒമാന്‍: നൂറ് കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന വാദം വെറുതെ പറയാന്‍ കൊള്ളാം എന്നതാണ് ഒമാനിലെ ഈ സംഭവം വ്യക്തമാക്കുന്നത്. തെളിയിക്കപ്പെട്ടിട്ടില്ലാത്ത കുറ്റത്തിന് മലയാളികളായ രണ്ട് പേര്‍ ഒമാനിലെ ജയിലില്‍ ദുരിതമനുഭവിക്കുകയാണ്.

ഒന്നും രണ്ടുമല്ല നീണ്ട ഇരുപത് വര്‍ഷങ്ങളായി ഷാജഹാന്‍, സന്തോഷ് എന്നീ രണ്ട് മലയാളികള്‍ വെളിച്ചം കാണാതെ ഒമാനിലെ തടവറയില്‍ കഴിയുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടില്ല.

ജീവപര്യന്തം തടവ്

ജീവപര്യന്തം തടവ്

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൊലപാതക്കേസുമായി ബന്ധപ്പെട്ടാണ് ഷാജഹാനും സന്തോഷും ഒമാനിലെ ജയിലിലാവുന്നത്. ജീവപര്യന്തം തടവാണ് ഇരുവര്‍ക്കും ലഭിച്ച ശിക്ഷ. കൊല്ലം സ്വദേശിയാണ് ഷാജഹാന്‍.സന്തോഷ് ആലപ്പുഴക്കാരനും.

ഒമാനികളുടെ കൊലപാതകം

ഒമാനികളുടെ കൊലപാതകം

ഒമാനിലെ മില്ലില്‍ ജോലിക്കാരായിരുന്നു ഇരുവരും. മലയാളിയായ സുഹൃത്തിന്റെ കടയില്‍ ജോലിക്ക് ശേഷം വിശ്രമിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് അപരിചിതരായ രണ്ട് പാകിസ്താനികള്‍ ഗ്യാസ് കട്ടര്‍ ചോദിച്ച് വന്നതാണ് തുടക്കം. ഈ പാകിസ്താനികള്‍ പിന്നീട് 2 ഒമാന്‍ സ്വദേശികളെ കൊലപ്പെടുത്തി.

ബന്ധമില്ലാഞ്ഞിട്ടും ശിക്ഷ

ബന്ധമില്ലാഞ്ഞിട്ടും ശിക്ഷ

ഈ കൊലക്കേസുമായി ബന്ധപ്പെട്ടാണ് സന്തോഷും ഷാജഹാനും ഒമാനി പൊലീസിന്റെ പിടിയിലാവുന്നത്. ഒരു ബന്ധവുമില്ലാതിരുന്നിട്ടും കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷ. ഇരുവര്‍ക്കും മേല്‍ കൊലപാതകക്കുറ്റവും ചുമത്തിയിട്ടില്ല. എന്നിട്ടും ഇരുപത് വര്‍ഷമായി ഇവര്‍ ജയിലില്‍ നരകിക്കുന്നു.

തിരികെ വരാത്ത യാത്ര

തിരികെ വരാത്ത യാത്ര

അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ജോലിസ്ഥലമായ ഒമാനിലേക്ക് പോയ ഷാജഹാന്‍ പിന്നെ തിരിച്ച് വന്നിട്ടില്ല. ഷാജഹാന്‍ തിരിച്ച് പോകുമ്പോള്‍ പത്ത് വയസ്സിന് താഴെയായിരുന്നു നാല് മക്കള്‍ക്കും പ്രായം. ഇരുപത് വര്‍ഷമായി ഇവര്‍ അച്ഛനെ കണ്ടിട്ടില്ല.

പ്രതീക്ഷ വറ്റാതെ കുടുംബം

പ്രതീക്ഷ വറ്റാതെ കുടുംബം

ശിക്ഷയുടെ പതിനഞ്ചാം വര്‍ഷം റംസാന്‍ കാലത്തെ ശിക്ഷാ ഇളവില്‍ ഷാജഹാനും രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് കുടുംബം കാത്തിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. എല്ലാ വര്‍ഷവും റംസാന്‍ കാലത്ത് ഷാജഹാന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇത്തവണയും ഷാജഹാന് കനിവ് ലഭിച്ചില്ല.

 മകനെ കാണാതെ മരണം

മകനെ കാണാതെ മരണം

സന്തോഷിന്റെ മോചനത്തിനായി അമ്മ സമര്‍പ്പിച്ച ദയാഹര്‍ജികള്‍ക്ക് കണക്കില്ല. ഇരുപത് വര്‍ഷമായി ജയില്‍ കഴിയുന്ന മകനെ ഓര്‍ത്ത് നീറി നീറി മരിക്കാനായിരുന്നു ആ അമ്മയുടെ വിധി. 4 സഹോദരിമാരും 3 സഹോദരന്മാരും സന്തോഷിനെ കാത്തിരിക്കുന്നു.

കനിവിന് കാത്ത്..

കനിവിന് കാത്ത്..

ഷാജഹാന്റെയും സന്തോഷിന്റെയും കുടുംബങ്ങള്‍ നീതിക്കായി കഴിഞ്ഞ 20 വര്‍ഷങ്ങളായി മുട്ടാത്ത വാതിലുകളില്ല. ഇന്ത്യന്‍ സര്‍ക്കാരിലാണ് ഈ രണ്ട് കുടുംബങ്ങള്‍ അവസാന പ്രതീക്ഷ അര്‍പ്പിച്ച് നീതിക്കായി കാത്തിരിക്കുന്നത്. സ്വന്തം മണ്ണില്‍ മരിക്കാനെങ്കിലുമുള്ള അവസരം ഇവര്‍ക്ക് നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+