Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ 45ാം ദേശീയ ദിനാഘോഷം: മമ്മൂട്ടിയും നിവിന്‍ പോളിയും മുഖ്യാതിഥി

ദുബായ്: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 'ഹരിത ചന്ദ്രിക' രണ്ടാം എഡിഷനും യുഎഇയുടെ 45ാം ദേശീയ ദിനാഘോഷവും വര്‍ണാഭമായ പരിപാടികളോടെ ഡിസംബര്‍ 9ന് രാത്രി 7 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുമെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാന്‍ യഹ്യ തളങ്കര, ജന.മാനേജര്‍ ഇബ്രാഹിം എളേറ്റില്‍, യുഎഇ കെഎംസിസി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം തുടങ്ങിയവര്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെഗാസ്റ്റാര്‍ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയാണ് ഹരിത ചന്ദ്രിക' 2ാം എഡിഷനിലെ മുഖ്യ ആകര്‍ഷണം. ചടങ്ങില്‍ മമ്മൂട്ടിയെ 'ഗ്‌ളോബല്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' നല്‍കി ആദരിക്കും. നടന്‍ നിവിന്‍ പോളിയും പങ്കെടുക്കും. യു.എ.ഇയുടെ 45ാം ദേശീയ ദിനാഘോഷ ഭാഗമായി ഭരണവ്യാവസായികസാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹ സംഭാവനകളര്‍പ്പിച്ച 45 വ്യക്തികളെ തെരഞ്ഞെടുത്ത് ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

dkmcc

കണ്ണൂര്‍ ഷരീഫ്, രഹ്ന, വിജയ് യേശുദാസ്, സിന്ധു പ്രേംകുമാര്‍, അഫ്‌സല്‍, സജില സലീം കണ്ണൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും. രമേഷ് പിഷാരടി, കോട്ടയം നസീര്‍ എന്നിവരുടെ കോമഡി ഷോയും അരങ്ങേറും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 2014ല്‍ ഒരുക്കിയ ഹരിത ചന്ദ്രിക' ഒന്നാം എഡിഷന്റെ ചരിത്ര വിജയത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. 75,000ത്തിലധികം പേരാണ് അന്ന് ആഘോഷ രാവിന് സാക്ഷികളായത്. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ഹരിത ചന്ദ്രിക' രണ്ടാം എഡിഷനും വന്‍ വിജയമാകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

'ഹരിത ചന്ദ്രിക' 2ാം എഡിഷന്റെ ബ്രോഷര്‍ പ്രകാശനം റഷീദ് ഏറാമലക്ക് നല്‍കി യഹ്യ തളങ്കര നിര്‍വഹിച്ചു. സൗജന്യ പാസുകള്‍ മുഖേനയാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. പ്രവേശന പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04 2386888, 050 6785845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സെക്രട്ടറിമാരായ സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, എം.പി.എം റഷീദ്, മുസ്തഫ മുട്ടുങ്ങല്‍, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, അജ്മാനിലെ പ്രമുഖ വ്യവസായി റഷീദ് ഏറാമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+