Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: ഫേസ്ബുക്കിലെ 'ചേച്ചി'യ്ക്ക് സുഹൃത്തായ 12കാരിയെ കെട്ടണം

അബുദാബി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിലൂടെ നടക്കുന്ന തട്ടിപ്പുകളുടെ കഥ ഒട്ടേറെ പുറത്ത് വന്നിട്ടുണ്ട്. കൗമാരക്കാരും സ്ത്രീകളും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട്. അബുദാബിയില്‍ 12 വയസുകാരിയ പെണ്‍കുട്ടിയാണ് ഫേസ്ബുക്ക് സുഹത്തായ 'യുവതിയുടെ' തട്ടിപ്പിന് ഇരയായത്. 12 കാരിയുമായി ചങ്ങാത്തം കൂടിയ സ്ത്രീയുടെ ആഗ്രഹം കുട്ടിയെ വിവാഹം കഴിയ്ക്കണമെന്ന്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ത്രീയുടെ 'തനിനിറം' മനസിലാവുന്നത്.

ഫേസ്ബുക്ക് സുഹൃത്തായ 'ഖുലൂദ്' എന്ന സ്ത്രീയുമായി 12കാരിയ്ക്ക് വല്ലാത്ത ആത്മബന്ധമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീയോട് തന്റെ വീട്ടുകാര്യങ്ങളും സ്‌കൂള്‍ വിശേഷങ്ങളും എല്ലാം പെണ്‍കുട്ടി തുറന്ന് പറയുമായിരുന്നു. വളരെ വൈകാതെ തന്നെ ഫേസ്ബുക്കിലെ ചേച്ചി കുട്ടിയുടെ കുടുംബ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു.വളരെ സന്തോഷത്തോടെ കുട്ടി തന്റെ അമ്മയോടും ബന്ധുക്കളോടും ഒപ്പമുള്ള ചിത്രങ്ങളടക്കം ഫേസ് ബുക്ക് സുഹൃത്തിന് അയച്ചു. വീട്ടുകാരുടെ എല്ലാ വിവരങ്ങളും കുട്ടി കൈമാറി.

Face Book

അധികം വൈകാതെ കുട്ടിയുടെ അമ്മയ്ക്ക് ഒരു യുവാവില്‍ നിന്ന് ഭീഷണി സന്ദേശം.12കാരിയായ മകളെ കല്യാണം കഴിച്ച് നല്‍കണമെന്നായിരുന്നു ആവശ്യം. സ്ത്രീ എതിര്‍ത്തതോടെ കുടുംബം ചിത്രങ്ങളും പെണ്‍കുട്ടിയുടെ ചിത്രങ്ങളും ഇയാള്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് ഇവ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഫേസ്ബുക്കിലെ ചേച്ചിയ്ക്ക് മാത്രമേ പടം അയച്ചു കൊടുത്തിട്ടൂള്ളൂ എന്ന് പറഞ്ഞത്. തുടര്‍ന്ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവാവ് പിടിയിലാകുകയും ചെയ്തും അപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. ഫേസ്ബുക്കില്‍ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചാറ്റ് ചെയ്തിരുന്നത് ഇതേ യുവാവാവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+