കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ തിരിച്ചറിയാനാകാത്ത വിധം വെട്ടി നുറുക്കി; സൂക്ഷിച്ചത് ബാഗില്‍, പ്രതി പറഞ്ഞ കാരണം കേട്ടാല്‍...

  • By Akshay
Google Oneindia Malayalam News

ദുബായ്: യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ബാഗില്‍ ഉപേക്ഷിച്ച അറബ് പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പരാതി കിട്ടി മൂന്ന് മണിക്കൂറിനകമായിരുന്നു അറസ്റ്റ്. ഏഷ്യക്കാരിയായ യുവിതിയെയാണ് കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ചത്.

ബര്‍ദുബായിലെ ഫ്‌ലാറ്റിലായിരുന്നു ക്രൂരത അരങ്ങേറിയത്. ട്രോളി ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസമെങ്കിലും പഴക്കമുണ്ട്. കൊലയ്ക്ക് ശേഷം പ്രതി സാധനങ്ങളും മോഷ്ടിച്ചതായി കണ്ടെത്തി.

 യുവതിയുടെ പരാതി

യുവതിയുടെ പരാതി

സുഹൃത്തിനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് കാണിച്ച് മറ്റൊരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ദുബായ് പോലീസ്

ദുബായ് പോലീസ്

സൂര്യോദയത്തിന് മുന്‍പ് എന്ന പേരിട്ട് ആരംഭിച്ച ഓപറേഷന് ദുബായ് പോലീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍മസൂരിയുടെ നോതൃത്വത്തിലായിരുന്നു അന്വേഷിച്ചത്.

 ബന്ധം വിഛേദിച്ചത്

ബന്ധം വിഛേദിച്ചത്

താനുമായുള്ള ബന്ധം വിഛേദിക്കാന്‍ യുവതി താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

പരിശോധന

പരിശോധന

അറബ് പൗരന്റെ വീടും വാഹനവും പരിശോധിച്ചപ്പോള്‍ കൊലയ്ക്കുപയോഗിച്ച സാധനങ്ങള്‍ കണ്ടെത്തി.

പ്രതി

പ്രതി

ആളെ തിരിച്ചറിയാതിരിക്കാനാണ് വെട്ടിനുറുക്കി വികൃതമാക്കിയതെന്നും ഇതുവഴി രക്ഷപ്പെടാനാകുമെന്നാണ് കരുതിയതെന്നും പ്രതി സൂചിപ്പിച്ചു.

English summary
Police have arrested an Arab man just three hours after he allegedly killed his girlfriend and dumped her in a travel bag inside her flat because she wanted to break up with him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X