മോഷണം പതിവാക്കിയ വിദേശി ബഹറിന്‍ പോലീസിന്റെ പിടിയിലായി!!!
ബഹറിന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 50ലധികം വീടുകളില്‍ കയറി മോഷണം നടത്തിയിട്ടുള്ള വിദേശിയായ കള്ളനെ ബഹറിന്‍ പോലീസ് കീഴടക്കി. ഇയാളില്‍ നിന്നും ഏതാനും ബഹറിന്‍ കറന്‍സികളും ചില മോഷണ വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മോഷണം വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളനെ കുടുക്കാന്‍ ബഹറിന്‍ പോലീസ് രാജ്യത്തിന്റെ പലഭാഗത്തും രാത്രി കാല പ്രത്യക തിരച്ചില്ർസംഘടിപ്പിച്ചിരുന്നു.

ഇതിനിടയിലാണ് കള്ളന്‍ കുടുങ്ങിയത്. ഏതാണ്ട് 2 ലക്ഷത്തിലധികം ബഹറിന്‍ ദിനാറിന്റെ മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രൊസിക്യൂഷന് കൈമാറി.












Click it and Unblock the Notifications