മക്കളെ മര്‍ദ്ദിയ്ക്കുന്നതിലൂടെ ആനന്ദം കണ്ടെത്തിയ യുവാവ് 5മാസം പ്രായമുള്ള മകനെ തല്ലിക്കൊന്നു
റിയാദ്: സൗദിയില്‍ അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പിതാവ് തലയ്ക്കടിച്ച് കൊന്നു. മക്കളെ മര്‍ദ്ദിയ്ക്കുന്നതിലൂടെ ആനന്ദം കണ്ടെത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയുള്ള യുവാവാണ് പൊലീസ് പിടിയിലായത്. മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ ഇത്തരത്തില്‍ മര്‍ദ്ദിച്ചിരുന്നതായി ഇയാളുടെ ഭാര്യ പൊലീസിനോട് സമ്മതിച്ചു.
കുറച്ച് നാള്‍ മുമ്പാണ് യുവാവിന്റെ ഏറ്റവും ഇളയ കുഞ്ഞിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് കിടക്കയില്‍ നിന്ന് താഴേയ്ക്ക് വീണ് പരിക്കേറ്റതാണെന്നാണ് യുവാവ് പറഞ്ഞത്.

ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിയ്ക്കുകയും ചെയ്തു. കിടക്കയില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളല്ല കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് വയസോളം മാത്രം പ്രായമുള്ള മകളേയും യുവാവ് മൃഗീയമായി തല്ലിയിരുന്നതായി ഭാര്യ പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications