സൗദിയില്‍ പ്രവാസി യുവാവ് സ്പോണ്‍സറുടെ തലവെട്ടിക്കൊന്നു
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയെ തലവെട്ടി കൊന്നു. ഏഷ്യക്കരനായ തൊഴിലാളിയാണ് തൊഴിലുടമയെ കൊന്നത്. ഇരുവരും തമ്മില്‍ ജോലിസ്ഥലത്ത് വച്ച് വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ജോലിക്കാരന്‍ തൊഴിലുടമയെ തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും തമ്മില്‍ വഴക്കിടാനുണ്ടായ കാരണം വ്യക്തമല്ല. സൗദി സ്വദേശിയാണ് കൊല്ലപ്പെട്ട തൊഴിലുടമ. ഇയാളുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. നരിയയിലെ ഫാമിലാണ് തൊഴിലുടമയെ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തുന്നതിനായി ഏഷ്യക്കാരനെ മറ്റൊരാളും സഹായിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇരുവരേയും പിടികൂടിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം നരിയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications