കാറിനുള്ളില്‍ അനാശാസ്യം മധ്യവയസ്കന്‍ അറസ്റ്റില്‍

എത്തിയോപ്യക്കാരിയായ ജോലിക്കാരിയും 59 വയസ് പ്രായമുള്ള സൗദി പൗരനുമാണ് അനാശാസ്യം നടത്തിയതിന് അറസ്റ്റി്ലായത്. പതിവ് പട്രോളിംഗിന് ഇറങ്ങിയ മതപൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കാര്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസുകാര്‍ കാറിനടുത്തെത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും മധ്യവയസ്‌കനെയും കാറിന്റെ പിന്‍ സീറ്റില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അറബ് പത്രമായ ഒകാസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications