ഷാര്‍ജ:കുട്ടികള്‍ക്ക് നീലച്ചിത്രം വിറ്റ്പിടിയിലായി
ഷാര്‍ജ: ഷാര്‍ജയില്‍ കുട്ടികള്‍ക്ക് നീലച്ചിത്രം വിറ്റ ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയതു. കുട്ടികള്‍ക്ക് മാത്രമാണ് പ്രതി നീലച്ചിത്രങ്ങള്‍ വിറ്റിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിരുന്നത്. അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി കുടുങ്ങിയത്.
ഷെയ്ഖ് എ എന്നയാളാണ് അറസ്റ്റിലായത്. ഇന്‍ഡ്രസ്ട്രിയല്‍ 4 ലെ ഇയാളുടെ താമസസ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഏറെ നാളായി പ്രതി ഇത്തരത്തില്‍ നീലച്ചിത്രങ്ങള്‍ വിറ്റിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് വലന്‍ തുകയും ഈടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

അശ്ലീല സൈറ്റുകളില്‍ നിന്ന് നീലച്ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യക്കാരായ കുട്ടികള്‍ക്ക് ഇയാള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. യുവാവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പെടയുള്ളവ കണ്ടെത്തി.സംഭവത്തില്‍ മാറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട് .
ഇയാള്‍ ഏത് രാജ്യക്കാരനാണെന്നതിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല. ഏറെ നാളായി ഇത്തരത്തില്‍ കുട്ടികളെ ലക്ഷ്യമാക്കി പ്രതി ചിത്രങ്ങള്‍ വിറ്റിരുന്നു. പൊലീസിനോട് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മാധ്യമങ്ങളാണ് ബുധനാഴ്ച (ജൂണ്‍ 18) ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications