കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും വിവാഹാഭ്യര്‍ത്ഥനയോ?ഇന്ത്യക്കാരിയെ കെട്ടാന്‍ മോഹിച്ച് പൂവാലന്‍ ദുബായിലും എത്തി, ശേഷം

Google Oneindia Malayalam News

ദുബായ്: വിവാഹാഭ്യര്‍ത്ഥനയുമായി ഇന്ത്യക്കാരിയെ ശല്യം ചെയ്ത നാട്ടുകാരനെ ദുബായ് പൊലീസ് പിടികൂടി. ദുബായില്‍ എച്ച് ആര്‍ മാനേജരായി ജോലി ചെയ്യുന്ന 25കാരിയെയാണ് 40 കാരനായ പബഌക്ക് റിസേഷന്‍സ് ഓഫീസര്‍ ശല്യം ചെയ്തത്. വിവാഹം ചെയ്തില്ലെങ്കില്‍ യുവതിയേയും കുടുംബത്തേയും ഉപദ്രവിയ്ക്കുമെന്നും പിആര്‍ഒ ഭീഷണിപ്പെടുത്തിയിരുന്നു.

ഒരേ നാട്ടുകാരാണ് യുവതിയും യുവാവും. നാട്ടില്‍ വച്ച് തന്നെ പലതവണ ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവധിയ്ക്ക് നാട്ടിലെത്തുമ്പോഴൊക്കെ പ്രതി യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് യുവതി അവധി കഴിഞ്ഞ് ദുബായിലെത്തിയതിന് പിന്നാലെ പി ആര്‍ഒയും ജോലി നേടി ദുബായിലെത്തി.

Love

കഴിഞ്ഞ ദിവസം യുവതിയുടെ താമസ്ഥലത്തെത്തി പുറത്തേയ്ക്ക് വരാന്‍ പ്രതി ആക്രോശിച്ചു. ഇറങ്ങി വന്നില്ലെങ്കില്‍ വാതില്‍ ചവിട്ടി പൊളിയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പുറത്തിറങ്ങിയ യുവതിയെ പ്രതി ആക്രമിയ്ക്കാന്‍ ശ്രമിച്ചു. കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തേയും ഉപദ്രവിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി പൊലീസിനെ വിവരം അറിയിച്ചത്. പ്രതി യുവതിയ്ക്ക് അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പൊലീസിന് കൈമാറി.

English summary
A 40-year-old Indian followed his compatriot woman to Dubai and threatened her after she refused his marriage proposal, the Dubai Criminal Court heard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X