ഷാര്‍ജ: രക്ഷിതാക്കള്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചു, യുവാവ് ലിംഗം ഛേദിച്ചു
രണ്ടാം വിവാഹത്തിന് തയ്യാറല്ല, തര്‍ക്കത്തിനിടെ യുവാവ് ലിംഗം ഛേദിച്ചു
ഷാര്‍ജ: രക്ഷിതാക്കള്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ പിതാവ് ലിംഗം ഛേദിച്ചു. സംഭവത്തെ തുടര്‍ന്ന് 26കാരനായ യുവാവിനെയും മുറിഞ്ഞ അവയവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒമ്പത് ദിവസം മുമ്പായിരുന്നു സംഭവം.
നേരത്തെ വിയറ്റ്‌നാമീസ് യുവാവ് ഭാര്യയുടെ കാമുകന്റെ ലിംഗം ഛേദിച്ച സംഭവവും ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇയാളുടെ ലിഗം തുന്നിച്ചേര്‍ത്തത്.

ശസ്ത്രക്രിയയ്‌ക്കൊടുവില്‍
അള്‍ ഖാസിമി ആശുപത്രിയില്‍ യൂറോളജി വിദഗ്ദന്‍ ഡോ. യൂനിസ് അല്‍ ഷംസിയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് മുറിഞ്ഞ ലിംഗം കൂട്ടിയോജിപ്പിച്ച

അപൂര്‍വ്വ സംഭവം
മാനസികനിലയിലുണ്ടായ വ്യതിയാനമാണ് യുവാവിനെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ
ഒരിക്കല്‍ വിവാഹിതനായ യുവാവിന്റെ ഭാര്യ അതേ രാജ്യത്ത് തന്നെ താമസിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതാണ് യുവാവിനെ പരിഭ്രാന്തനാക്കിയത്.

ശസ്ത്രക്രിയ്ക്ക് തയ്യാറായില്ല
ലിംഗം മുറിഞ്ഞ് സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്ക് വിധേയാനാവാന്‍ യുവാവ് വിസമ്മതിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരും സഹോദരനും നിര്‍ബന്ധിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

പൊലീസ് അന്വേഷണം
കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ലിംഗം ഛേദിച്ച സംഭവമറിഞ്ഞ പൊലീസ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ശേഷം യുവാവിനെ ചോദ്യം ചെയ്യും.












Click it and Unblock the Notifications