Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു

ഉമ്മുല്‍ ഖുവൈന്‍: അപ്രതീക്ഷിതമായെത്തിയ അമ്മയുടെ മരണവാര്‍ത്ത താങ്ങാനാവാതെ മലയാളി ഉമ്മുല്‍ ഖുവൈനില്‍ മരണപ്പെട്ടു. കൊല്ലം സ്വദേശി അനില്‍കുമാര്‍ ഗോപിനാഥനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ ടെയിലറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്മയുടെ മരണവാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. പുതുവല്‍സരം പ്രമാണിച്ച് വലിയ തിരക്കായിരുന്നു കടയില്‍. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടായ വാര്‍ത്ത അനിലിനു താങ്ങാനായില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വിവരമറിഞ്ഞ അന്നു രാത്രി തന്നെ അനില്‍ കുമാറിന്റെ സഹോദരന്‍ സന്തോഷ് കേരളത്തിലേക്ക് തിരിച്ചു. ദുബയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു അനില്‍കുമാര്‍. അതിനിടയിലാണ് അമ്മ മരിച്ചതിലുള്ള സങ്കടം താങ്ങാനാവാതെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. താമസിക്കുന്ന മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അനില്‍കുമാര്‍. റൂമിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

uae

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ പേപ്പറുകള്‍ ശരിയാക്കിയ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനാണ് സുഹൃത്തുക്കളുടെ ശ്രമം. ശനിയാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഞായറാഴ്ച രാവിലെയോടെ സ്വദേശമായ പരിപ്പള്ളിയിലെത്തിക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. ശനിയാഴ്ച മാത്രമാണ് അനിലിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബം അറിയുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അമ്മ കൗസല്യയുടെയും മകന്‍ അനിലിന്റെയും മരണത്തില്‍ അനുശോചനമറിയിക്കാന്‍ സുഹൃത്തുക്കള്‍ വീട്ടിലെത്തുമ്പോഴും അനിലിന്റെ ഭാര്യ മോളിയും മകള്‍ ആതിരയും ഇക്കാര്യം അറിയുമായിരുന്നില്ല. തങ്ങളെ ആശ്വസിപ്പിക്കാന്‍ അനില്‍ ഉടനെയെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇവര്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+