കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4ഭാര്യമാരെ ഒറ്റദിവസം കൊണ്ട് ഉപേക്ഷിച്ചു; പകരം പുതിയ 4പേര്‍, സൗദി യുവാവിന്റെ കള്ളക്കഥ പൊളിഞ്ഞതിങ്ങനെ

  • By Siniya
Google Oneindia Malayalam News

സൗദി: നാലു ഭാര്യമാരെ ഒറ്റ ദിവസം കൊണ്ടു ഉപേക്ഷിച്ച് പുതിയ നാലുപേരെ വിവാഹം ചെയ്യാന്‍ തയാറായ യുവാവിനെ കൈയോടെ പിടികൂടി. വിവാഹം മോചനം നേടി അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പിലാണ് ഇയാള്‍ പിടിയിലായത്. നാലുപേരുമായി എന്നും കലഹമാണെന്ന് ആരോപിച്ച് വിവാഹമോചനം നേടുകയായിരുന്നു.

യുവാവ് നാലുപേരില്‍ നിന്നു 160,000 രൂപ സ്ത്രീധനം വാങ്ങിയാണ് വിവാഹം ചെയ്തത്. നാലുപേരെയും ഒരു ദിവസം വിവാഹം മോചനം നേടിയതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

wedding

എന്നാല്‍ വിവാഹമോചിതരായ സ്ത്രീകള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുമായി വിവാഹമോചനം നേടിയ ശേഷം പുതിയ നാലു പേരെ വിവാഹം ചെയ്യാനായി എത്തിയതിനെതിരെ മുന്‍ ഭാര്യമാര്‍ എതിര്‍ത്തിരുന്നു.

വാങ്ങിയ സ്ത്രീധനം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയതോടെ നാലുപേരെയും പുനര്‍വിവാഹം ചെയ്യേണ്ട അവസ്ഥയിലാണ് യുവാവിപ്പോള്‍. സൗദി മാധ്യമമാണ് ഇതു സംബ്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Man divorces 4 wives in one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X