അബുദാബി: വിവാഹമോചിതരായ ദന്പതിമാര്‍ 2മണിയ്ക്കൂറിന് ശേഷം ഒന്നായി
അബുദാബി: കലഹത്തെത്തുടര്‍ന്ന് ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ അറബ് യുവാവ് വിവാഹം മോചനം കഴിഞ്ഞ് രണ്ട് മണിയ്ക്കൂറിനുള്ളില്‍ മൊഴി ചൊല്ലിയ ഭാര്യയെ തന്നെ വീണ്ടും വിവാഹം കഴിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. അബുദാബിയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹ മോചനങ്ങളിലൊന്നായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്.
വിവാഹബന്ധം വേര്‍പെടുത്തിയ ഉടന്‍ ഭാര്യയുടെ വിസ ക്യാന്‍സലാക്കി അവരെ നാട്ടിലേയേക്ക് അയക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നത്. തന്റെ ഊഴത്തിനായി കാത്ത് നില്‍ക്കുന്നതിനിടെ ഭര്‍ത്താവും ഭാര്യയും വീണ്ടും വഴക്കിട്ടു.

ഇത് ശ്രദ്ധയില്‍പെട്ട ഒരു ജീവനക്കാരന്‍ ദമ്പതിമാരെ തന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി. ഇരുവരുടേയും അനുവാദത്തോടെ തന്നെ അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടു. വഴക്കിടാനും വേര്‍പിരിയാനുമുള്ള കാരണത്തെപ്പറ്റി അന്വേഷിച്ചു. തുടര്‍ന്ന് രണ്ട് പേരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.
വഴക്കിടരുതെന്നും ഒന്നിച്ച് ജീവിയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ദമ്പതിമാരെ സ്വാധീനിച്ചു. ഉടന്‍ തന്നെ ഇരുവരും അബുദാബി കോടതിയില്‍ എത്തി വിവാഹ മോചനം അനുവദിച്ച അതേ ജഡ്ജിയോട് തന്നെ തങ്ങള്‍ക്ക് വീണ്ടും വിവാഹിതരാകണമെന്ന ആവശ്യവുമായി ദമ്പതിമാരെത്തി. രണ്ട് മണിയ്ക്കൂറിനുള്ളില്‍ മടങ്ങിയെത്തിയ വിവാഹമോചിതരെ കണ്ട് ജഡ്ജി ഞെട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.












Click it and Unblock the Notifications