റാസല്‍ ഖൈമ: കൂളറില്‍ നിന്നും വെള്ളം എടുക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു
റാസല്‍ ഖൈമ: വൈദ്യുത കൂളറില്‍ നിന്നും വെള്ളം എടുക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു. ട്രെക്കിങിനിടയില്‍ കുന്നിന്റെ മുകളില്‍ സ്ഥാപിച്ച കൂളറില്‍ നിന്നും വെള്ളം എടുമ്പോഴാണ് ഷോക്കേറ്റത്.
യുഎഇ സ്വദേശിയായ സലീം അല്‍ ഹിലി ഷെഹി(29) എന്ന യുവാവാണ് മരിച്ചത്. കുന്നിന്‍ മുകളില്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് റാസല്‍ ഖൈമ പോലീസ് ഇയാളെ കണ്ടെത്തിയത്.

പോലീസ് ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications